ആലപ്പുഴ :ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്‍മാരുടെയും ഉപാധ്യക്ഷന്‍മാരുടെയും തിരഞ്ഞെടുപ്പ് ഡിസംബര്‍ 30ന് നടക്കും. ജില്ലാ പഞ്ചായത്തിലും 12 ബ്ലോക്ക് പഞ്ചായത്തുകളിലും 72 ഗ്രാമപഞ്ചായത്തുകളിലും നടക്കുന്ന തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് വരണാധികാരികള്‍ നേതൃത്വം നല്‍കും.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 11നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് നടക്കുക. ജില്ലാ പഞ്ചായത്തില്‍ ജില്ലാ കളക്ടർ എ അലക്സാണ്ടർ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കും. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റുമാര്‍ വരണാധികാരികള്‍ക്കു മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലും. വൈസ് പ്രസിഡന്റുമാര്‍ക്ക് പ്രസിഡന്റുമാരാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.