പത്തനംതിട്ട: കുഷ്ഠരോഗ വിമുക്ത ഭാരതം എന്ന മഹാത്മജിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി രോഗത്തെക്കുറിച്ചുള്ള ശരിയായ അറിവ് ആര്‍ജിക്കുകയും, രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ചികിത്സയ്ക്കായി സന്നദ്ധരാകുകയും വേണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ഇതിനായി ഓരോ പൗരനും മുന്നോട്ടു വരണമെന്നും എംഎല്‍എ പറഞ്ഞു. ദേശീയ കുഷ്ഠരോഗ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓമല്ലൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ മുഖ്യപ്രഭാഷണം നടത്തി.

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ വിഷയാവതരണം നടത്തി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി ‘അശ്വമേധം’ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. നിരണ്‍ ബാബു, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ എ. സുനില്‍ കുമാര്‍, അസിസ്റ്റന്‍ഡ് ലെപ്രസി ഓഫീസര്‍ ലളിതാ കുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ സുരേഷ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി ജോര്‍ജ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം വി.ജി. ശ്രീവിദ്യ, ഗ്രാമപഞ്ചായത്തംഗങ്ങളായ മിനി വര്‍ഗീസ്, സുജാത, കെ.സി. അജയന്‍, അന്നമ്മ, കെ.ജി. സുരേഷ് കുമാര്‍, റിജു കോശി, എം. മിഥുന്‍, കെ. അമ്പിളി, എം.ആര്‍. അനില്‍കുമാര്‍, ഓമല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണു സ്വാമി ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.