ഇടുക്കി:  മാറുന്ന സാഹചര്യത്തില്‍ നാടിന്റെ വികസനം വേഗത്തിലും ആഴത്തിലുമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ക്കായി ജില്ലാതല ശില്പശാല ഫെബ്രുവരി 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ കില, ജില്ലാ പഞ്ചായത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഏകദിന ശില്പശാല രാവിലെ 9.30 ന് ആരംഭിക്കും. എം ജി സര്‍വകലാശാല വൈസ്ചാന്‍സലറും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസ് ഉദ്ഘാടന പ്രഭാഷണം നിര്‍വഹിക്കും. രാവിലെയും ഉച്ചകഴിഞ്ഞുമായി നടക്കുന്ന ശിലപശാലയില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡംഡോ. കെ എന്‍ ഹരിലാല്‍ ഉള്‍പ്പെടെ സാമ്പത്തിക വിദഗ്ധര്‍ ക്ലാസെടുക്കും.