കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സദ്ഗമയ പ്രോജക്ടിൽ സ്പെഷ്യൽ എജ്യുക്കേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സ്പെഷ്യൽ എജ്യുക്കേഷനിൽ ബി.എഡ് ആണ് യോഗ്യത. പ്രായപരിധി 45 വയസ്.

താത്പര്യമുള്ളവർ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 18ന് രാവിലെ 11ന് ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഓഫീസിൽ ഹാജരാകണം. ഫോൺ: 0481 2583516