കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ രസതന്ത്ര ബിരുദ ബിരുദാനന്തര ഗവേഷണ വകുപ്പ്, സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്ററി രസതന്ത്ര അദ്ധ്യാപകര്‍ക്കായി ജൂണ്‍ 28, 29 തീയതികളിലായി റിഫ്രഷര്‍ കോഴ്‌സ് നടത്തുന്നു. പ്രഗത്ഭരായ അദ്ധ്യാപകര്‍ നയിക്കുന്ന ദ്വിദിന റിഫ്രഷര്‍ കോഴ്‌സില്‍ രസതന്ത്ര അദ്ധ്യാപകരുടെ മേല്‍ വിഷയവുമായി ബന്ധപ്പെട്ട എല്ലാ സംശയ നിവാരണങ്ങളും നിര്‍വ്വഹിക്കുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമായ അത്യാധുനിക പ്രൊജക്ടുകളും പരിചയപ്പെടുത്തുന്നു. ഈ റിഫ്രഷന്‍ കോഴ്‌സില്‍ പങ്കെടുക്കുവന്‍ ആഗ്രഹിക്കുന്ന എല്ലാ രസതന്ത്ര അദ്ധ്യാപകരും 9895310103, 9995504949 നമ്പരുമായി ബന്ധപ്പെടുക.
