കൊച്ചി: കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ മുവാറ്റുപുഴ ഉപകേന്ദ്രത്തിലെ വാരാന്ത്യ കോഴ്‌സിലേക്കുള്ള അഡ്മിഷന്‍ ആരംഭിക്കുന്നു. ഞായറാഴ്ചകളില്‍ മാത്രമാണ് ക്ലാസ്സുകള്‍. 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സും പ്ലസ് 1, പ്ലസ് 2 വിദ്യാര്‍ഥികള്‍ക്ക് ഫൗണ്ടേഷന്‍ കോഴ്‌സുമാണ് നടത്തുന്നത്. താല്പര്യമുള്ളവര്‍ www.ccek.org എന്ന  വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം. മെയ് 21 രാവിലെ 10 മണി മുതല്‍ ജൂണ്‍ ആറിന് വൈകിട്ട് 5 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ ജൂണ്‍ ഒന്‍പതിന് ശനിയാഴ്ച രാവിലെ 11 മുതല്‍ 12.30 വരെ മുവാറ്റുപുഴ ഗവണ്മെന്റ്  മോഡല്‍ ഹൈസ്‌കൂള്‍ ക്യാമ്പസില്‍ സ്ഥിതിചെയ്യുന്ന കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയില്‍ നടത്തുന്ന എഴുത്തു പരീക്ഷക്കു ഹാജരാകണം. ക്ലാസുകള്‍ ജൂണ്‍ 17 നു  ആരംഭിച്ചു 2019 ഫെബ്രുവരിയില്‍ അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. 04852835933,  8281098873.