നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 202 പേര്‍ക്ക്
ഉറവിടമറിയാതെ ഒരാള്‍ക്കും
രോഗബാധിതരായി ചികിത്സയില്‍ 1,656 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 16,466 പേര്‍

മലപ്പുറം: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 28) 207 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ ഒരാള്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 202 പേര്‍ക്കുമാണ് ഇന്ന് വൈറസ് ബാധയുണ്ടായത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

166 പേര്‍ കൂടി രോഗമുക്തരായതായതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 1,20,522 ആയി. 16,466 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,656 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 125 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 51 പേരും അഞ്ച് പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 606 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (മാര്‍ച്ച് 28) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

ആലങ്കോട് 02
ആനക്കയം 02
അങ്ങാടിപ്പുറം 04
അരീക്കോട് 15
ഊരകം 03
ചേലേമ്പ്ര 02
ചെറിയമുണ്ടം 02
ചുങ്കത്തറ 01
എടപ്പാള്‍ 07
എടരിക്കോട് 01
എടയൂര്‍ 04
കല്‍പ്പകഞ്ചേരി 01
കണ്ണമംഗലം 01
കീഴുപറമ്പ 01
കോട്ടക്കല്‍ 01
മക്കരപ്പറമ്പ 01
മലപ്പുറം 10
മമ്പാട് 02
മംഗലം 01
മഞ്ചേരി 05
മങ്കട 01
മാറഞ്ചേരി 07
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 02
മൊറയൂര്‍ 01
നന്നമ്പ്ര 01
നന്നംമുക്ക് 04
നിലമ്പൂര്‍ 02
നിറമരുതൂര്‍ 05
ഒഴൂര്‍ 03
പള്ളിക്കല്‍ 01
പരപ്പനങ്ങാടി 06
പറപ്പൂര്‍ 02
പെരിന്തല്‍മണ്ണ 03
പെരുമണ്ണ ക്ലാരി 02
പെരുമ്പടപ്പ് 02
പൊന്മുണ്ടം 02
പൊന്നാനി 11
പൂക്കോട്ടൂര്‍ 01
പുലാമന്തോള്‍ 02
പുളിക്കല്‍ 01
പുഴക്കാട്ടിരി 01
താനാളൂര്‍ 07
താനൂര്‍ 12
തലക്കാട് 05
താഴെക്കോട് 02
തേഞ്ഞിപ്പലം 01
തെന്നല 02
തിരുനാവായ 01
തൃക്കലങ്ങോട് 02
തൃപ്രങ്ങോട് 02
തുവ്വൂര്‍ 02
തിരൂര്‍ 05
തിരൂരങ്ങാടി 05
ഊര്‍ങ്ങാട്ടിരി 01
വളാഞ്ചേരി 02
വളവന്നൂര്‍ 01
വള്ളിക്കുന്ന് 09
വട്ടംകുളം 03
വെളിയങ്കോട് 10
വേങ്ങര 06
വെട്ടം 02