കണ്ണൂർ: കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തില്‍20ല്‍ കൂടുതല്‍ കൊവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതും, ടെസ്റ്റ് പേസിറ്റിവിറ്റി നിരക്ക് കൂടിയതുമായ ജില്ലയിലെ 43 തദ്ദേശ സ്ഥാപന വാര്‍ഡ്/ഡിവിഷനുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ച 87 വാര്‍ഡുകള്‍ക്ക് പുറമെയാണിത്.

പുതുതായി നിരോധനാജ്ഞ പ്രഖ്യാപിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍

ആലക്കോട്: 11 കാവുംകുടി, 16 അരങ്ങം
ആറളം: 6 ആറളം ഫാം
ചെമ്പിലോട്: 12 തലവില്‍
ചിറക്കല്‍: 23 പുതിയാപ്പറമ്പ
ചിറ്റാരിപ്പറമ്പ്: 3 ഇടുമ്പ, 15 അമ്പായക്കാട്
എരമം കുറ്റൂര്‍: 14 തുമ്പത്തടം
കടമ്പൂര്‍: 12 ആഡൂര്‍ സെന്‍ട്രല്‍
കടന്നപ്പള്ളി പാണപ്പുഴ: 3 പാണപ്പുഴ
കതിരൂര്‍: 4 കതിരൂര്‍ തെരു, 5 ആണിക്കാംപൊയില്‍
കണിച്ചാര്‍: 9 നെടുംപുറംചാല്‍
കാങ്കോല്‍ ആലപ്പടമ്പ്: 1 ഏറ്റുകുടുക്ക
കണ്ണൂര്‍ കോര്‍പ്പറേഷന്‍: 33 എടക്കാട്
കോളായാട്: 13 പെരുവ
കോട്ടയം മലബാര്‍: 9 ആറാംമൈല്‍
കുഞ്ഞിമംഗലം: 6 മല്ലിയോട്ട്, 12 കതിരുമ്മല്‍
മാലൂര്‍: 14 കക്കാട്ട് പറമ്പ്
മയ്യില്‍: 16 നണിയൂര്‍ നമ്പ്രം
മൊകേരി:  12 കൂരാറ
മട്ടന്നൂര്‍ നഗരസഭ: 26 മലക്കുതാഴെ
മുഴക്കുന്ന്: 13 നല്ലൂര്‍
പാപ്പിനിശ്ശേരി: 14 പാപ്പിനിശ്ശേരി സെന്‍ട്രല്‍, 20 പുതിയകാവ്
പെരളശ്ശേരി: 4 മക്രേരി
കൊളച്ചേരി: 4 നണിയൂര്‍, 5 കൊളച്ചേരി, 13 ചേലേരി സെന്‍ട്രല്‍
ചപ്പാരപ്പടവ്: 9 അമ്മന്‍കുളം, 11 പടപ്പേങ്ങാട്, 18 വിമലശ്ശേരി
ഉദയഗിരി: 7 മാമ്പൊയില്‍, 8 വായിക്കാമ്പ, 12 മൂക്കട, 13 കാര്‍ത്തികപുരം
തൃപ്പങ്ങോട്ടൂര്‍: 12 ഉതുക്കുമ്മല്‍
കൂത്തുപറമ്പ് നഗരസഭ: 22 നരവൂര്‍, 25 മൂലക്കുളം
തളിപ്പറമ്പ് നഗരസഭ: 20 നേതാജി, 29 പൂക്കോത്തുതെരു, 30 കീഴാറ്റൂര്‍

ഈ വാര്‍ഡുകളില്‍ പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതലുള്ള ഒരു കൂടിച്ചേരലും  പാടില്ല. മല്‍സരങ്ങള്‍, ടൂര്‍ണമെന്റുകള്‍, ടര്‍ഫുകള്‍, ജിംനേഷ്യം, മറ്റ് ആയോധന കലകള്‍ തുടങ്ങിയവ അനുവദിക്കില്ല. ഉല്‍സവങ്ങള്‍, മറ്റ് മതപരമായ ആഘോഷങ്ങള്‍ തുടങ്ങിയവ പൊതുജന പങ്കാളിത്തം ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്തണം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും അതത് തദ്ദേശ സ്ഥാപനങ്ങളില്‍ അറിയിക്കുകയും വേണം. ഹോട്ടലുകള്‍, റസ്‌റ്റൊറന്റുകള്‍, ബാറുകള്‍, തട്ടുകടകള്‍ എന്നിവ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിച്ച് രാത്രി ഒന്‍പത് മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. മരുന്ന് ഷോപ്പ്, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവ ഒഴികെയുള്ള കടകള്‍ വൈകിട്ട് ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ.