തിരുവനന്തപുരം: ജില്ലയിലെ സർക്കാർ ഓഫിസുകൾ, ഡി.സി.സികളും സി.എഫ്.എൽ.ടി.സികളും പ്രവർത്തിക്കുന്നവ ഒഴികെയുള്ള സ്‌കൂളുകൾ എന്നിവിടങ്ങളിൽ ഇന്നും നാളെയും (ജൂൺ 01,02) ശുചീകരണം നടത്തി കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ.
പാഴ്‌വസ്തുക്കൾ, ചിരട്ട, ടയർ തുടങ്ങിയ വസ്തുക്കളിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കണം. ഓഫിസ് മേധാവികൾ, ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പാൾമാർ എന്നിവർ  ഇക്കാര്യം ഉറപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു.