കാസർഗോഡ്: പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിന് ജില്ലയിൽ പോലീസ് നടപടി സ്വീകരിച്ചത് 140769 പേർക്കെതിരെ. ഇവരിൽനിന്ന് പിഴയീടാക്കി. ജൂൺ 28 വരെയുള്ള കണക്കാണിത്. ജൂൺ 28 ന് മാത്രം 2539 പേർക്കെതിരെയാണ് മാസ്‌ക് ധരിക്കാത്തതിന് നടപടി എടുത്തത്. ലോക്ഡൗൺ നിർദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് 13135 പേർ പോലീസ് പിടിയിലായി. 18831 പേരെ അറസ്റ്റ് ചെയ്തു. 10701 വാഹനങ്ങൾ കസ്റ്റഡിയിലുമെടുത്തു.