കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷീജ ശശിക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.പാത്തുമ്മ ടീച്ചര്‍ ഷീജ ശശിയെ പൊന്നാട അണിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, കെ.കെ.വിനോദന്‍, പി.ടി.അഷറഫ്, വികസന സ്റ്റാസ്റ്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.സജീവന്‍ മാസ്റ്റര്‍, ബിഡിഒ ബേബി പി.വി, പേരാമ്പ്ര ബ്ലോക്ക് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എം.കുഞ്ഞമ്മദ് മാസ്റ്റര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാജന്‍ മരുതേരി, എസ്.കെ.അസ്സൈനാര്‍, കിഴക്കയില്‍ ബാലന്‍ എന്നിവര്‍ പങ്കെടുത്തു.