കോഴിക്കോട്: നഗര വികസനവുമായി ബന്ധപ്പെട്ട് മേയർ ഡോ ബീന ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ടു. പൊതു മരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സംബന്ധിച്ചു.
പൂനൂർ പുഴ, മാളിക്കടവ്, കക്കോടി, മാവൂർ റോഡ്, സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളക്കെട്ട് പരിഹാരത്തിനായി ജില്ലയിൽ പ്രത്യേക വെള്ളക്കെട്ട് നിവാരണ പദ്ധതി നടപ്പിലാക്കുന്നതിനുള്ള അംഗീകാരം. കല്ലായി പുഴയുടെ നവീകരണ പ്രവൃത്തി, സരോവരം ബയോ പാർക്ക് വികസനപദ്ധതി, പൊതുസ്വകാര്യ ജനപങ്കാളിത്തത്തോടെ ലോറി പാർക്കിംഗ് സൗകര്യം, സ്പോർട്സ് സ്കൂൾ തുടങ്ങി ജില്ലയുടെ സമഗ്രവികസനത്തിനായുള്ള നിർദേശങ്ങളാണ് സംഘം മുഖ്യമന്ത്രിയുടെയും വിവിധ വകുപ്പ് മന്ത്രിമാരുടേയും ശ്രദ്ധയിൽ കൊണ്ടുവന്നത്.
തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി രാജൻ, കോർപറേഷൻ സെക്രട്ടറി ബിനി കെ യു എന്നിവർ സംഘത്തിലുണ്ടായിരുന്നു.