മഹാമാരിയുടെ ദുരിതകാലം ഏറ്റവും കൂടുതലായി ബാധിച്ചവരിൽപ്പെടുന്ന കേരളത്തിലെ ഭിന്നശേഷി സമൂഹത്തിന് ആത്മവീര്യം പകർന്നു നൽകുന്നതാണ് പാരാലിംപിക്‌സിലെ ഇന്ത്യയുടെ നേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. യോയോഗി ദേശീയ സ്റ്റേഡിയത്തിലെ അവസാനദിനവും മെഡൽവേട്ട തുടർന്ന് രാജ്യത്തിന്റെ അഭിമാനതാരകങ്ങളായ ഇന്ത്യൻ ടീമിനെയും മെഡൽ ജേതാക്കളെയും മന്ത്രി അഭിനന്ദിച്ചു.