കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ ഏഴ് കേസുകള്‍ക്ക് പിഴ ചുമത്തി. കുന്നത്തൂരില്‍ 46 കേസുകള്‍ക്ക് താക്കീത് നല്‍കി. മൂന്നു കേസുകളില്‍ പിഴയീടാക്കി.
കരുനാഗപ്പള്ളി, ആലപ്പാട്, കെ.എസ്. പുരം, നീണ്ടകര, തഴവ, തൊടിയൂര്‍ എന്നിവിടങ്ങളില്‍ രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. 102 എണ്ണത്തിന് താക്കീത് നല്‍കി.

കൊട്ടാരക്കര,ചിതറ, കരീപ്ര, എഴുകോണ്‍, ഇട്ടിവ,ഉമ്മന്നൂര്‍, വെളിനല്ലൂര്‍, നെടുവത്തൂര്‍, മൈലം എന്നിവിടങ്ങളില്‍ രണ്ട് കേസുകളില്‍ പിഴ ഈടാക്കി. 114 എണ്ണത്തില്‍ താക്കീത് നല്‍കി.

കൊല്ലം കോര്‍പ്പറേഷന്‍, തൃക്കരുവ ഭാഗങ്ങളില്‍ 32 കേസുകള്‍ക്ക് താക്കീത് നല്‍കി.
പുനലൂര്‍ താലൂക്കിലെ കരവാളൂര്‍,അഞ്ചല്‍ എന്നിവിടങ്ങളില്‍ 11 കേസുകളില്‍ താക്കീത് നല്‍കി.

പത്തനാപുരം താലൂക്കിലെ വിളക്കുടി പിറവന്തൂര്‍ എന്നിവിടങ്ങളില്‍ എട്ട് കേസുകളില്‍ താക്കീത് നല്‍കി.