ഷൊർണ്ണൂർ ഐ.പി.ടി & ഗവ. പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രി കോഴ്‌സിന്റെ ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, കമ്പ്യൂട്ടർ എൻജിനീയറിംഗ് ബ്രാഞ്ചുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 29 ന് കോളേജിൽ നടക്കും.
www.polyadmission.org/let ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും ഒക്ടോബർ 29 ന് രാവിലെ ഒമ്പതിന് അസൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളേജിൽ എത്തി രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. അന്നേ ദിവസം രാവിലെ 11 ന് രജിസ്‌ട്രേഷൻ അവസാനിക്കും. കൂടുതൽ വിവരങ്ങൾ www.polyadmission.org/let ലും, iptgptc.ac.in ലും ലഭിക്കും. ഫോൺ: 0466 2220450
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്