ശിശു ദിനാഘോഷങ്ങളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് കുട്ടികള്‍ക്കായി വിവിധ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈനായി പ്രസംഗ മത്സരം, ക്വിസ് മത്സരം, പ്രബന്ധരചന മത്സരം എന്നിവയും 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കായി സ്വാതന്ത്ര്യ സമര നേതാക്കളെ അനുസ്മരിപ്പിക്കുന്ന ഫാന്‍സി ഡ്രസ് മത്സരവുമാണ് സംഘടിപ്പിക്കുന്നത്.

കാസര്‍കോട് ജില്ലക്കാരായ കുട്ടികള്‍ക്ക് പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 12 നകം പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, മത്സര ഇനം എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ dcpuprograms@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9061357776 എന്ന നമ്പറില്‍ വാട്ട്സാപ്പ് സന്ദേശമായോ ലഭ്യമാക്കണം.