ഭരണഘടനാ ദിനത്തിന്റെ ഭാഗമായി ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്ക് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഭരണഘടനയുടെ ആമുഖം ചൊല്ലി കൊടുത്തു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ നടപ്പാക്കുന്നതോടൊപ്പം മൗലിക കടമകള്‍ നിര്‍വ്വഹിക്കേണ്ടത് മറക്കാന്‍ പാടില്ലെന്ന് ഭരണഘടനാ ദിന സന്ദേശത്തില്‍ ജില്ലാ കളക്ടര്‍ ഓര്‍മിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പുസ്വാമി, എ ഡി എം ഷൈജു.പി. ജേക്കബ്, വകുപ്പ്തല മേലുദ്യോഗസ്ഥര്‍, കളക്ട്രേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.