സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പദ്ധതിയുടെ ഭാഗമായി വിദ്യാ കിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നോര്‍ത്ത് പറവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവീകരണം പൂര്‍ത്തിയായി. 1 കോടി 5 ലക്ഷം രൂപയുടെ സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് ഹൈടെക് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വി.ഡി.സതീശന്‍ എം എല്‍ എ ആശംസകള്‍ അര്‍പ്പിക്കും.രണ്ടു നിലകളിലായി അഞ്ച് സ്മാര്‍ട്ട് ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും നാല് ടോയ്‌ലറ്റുകളും അടങ്ങുന്നതാണ് പുതിയ കെട്ടിടം. 540 വിദ്യാര്‍ഥികളാണ് നിലവില്‍ ഇവിടെ പഠിക്കുന്നത്.
