വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ ആനവിരട്ടി മാങ്കടവ് ഇരുന്നൂറേക്കര്‍ റോഡിന്റെ നിര്‍മ്മാണ ജോലികളുടെ ഉദ്ഘാടനം ചെയ്തു.മാങ്കടവ് തടിക്കസിറ്റിയില്‍ നടന്ന യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി റോഡിന്റെ നിര്‍മ്മാണജോലികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാങ്കടവ് തടിക്കസിറ്റിയില്‍ നടന്ന യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി റോഡിന്റെ നിര്‍മ്മാണജോലികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജനയില്‍ ഉള്‍പ്പെടുത്തിയാണ് ആറ് കിലോമീറ്ററിലധികം വരുന്ന റോഡിന്റെ നിര്‍മ്മാണം. കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയേയും അടിമാലി കുമളി ദേശിയപാതയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡായി കൂടി ഈ പാതയെ ഉപയോഗിക്കാം. എട്ട് മീറ്റര്‍ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. കലുങ്കുകള്‍,സംരക്ഷണ ഭിത്തി,ഐറിഷ് ഓട എന്നിവയും റോഡിന്റെ ഭാഗമായി നിര്‍മ്മിക്കും.
വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്, അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു രാജേഷ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.