ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും മഹിളാ കിസാൻ ശാക്തീകരൺ പര്യോജന(എം. കെ. എസ്. പി )എറണാകുളം വെസ്റ്റ് ഫെഡറേഷന്റെയും നേതൃത്വത്തിൽ കടമക്കുടി പഞ്ചായത്തിലെ വനിതകൾക്ക് പച്ചക്കറി കൃഷി പരിശീലനം നൽകി. കൃഷി, ജൈവവള നിർമാണം എന്നിവയിലാണ് പ്രധാന പരിശീലനം നൽകിയത്. ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ട്രീസ മാനുവൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കടമക്കുടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി വിൻസെന്റ് ചടങ്ങിൽ അധ്യക്ഷയായി. എം.കെ.എസ്.പി എറണാകുളം ജില്ലാ കോർഡിനേറ്റർ മുഹമ്മദ്‌ സലിം, ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ വനിതാ കോർഡിനേറ്റർ എം.എസ് സുനന്ദ, എം. കെ.എസ്.പി കോർഡിനേറ്റർ പാർവീൻ, മാസ്റ്റർ ട്രെയിനർ വത്സ വാസു തുടങ്ങിയവർ സംസാരിച്ചു.