ഈ വര്‍ഷത്തെ സുരക്ഷിതത്വ വാരാചരണത്തിന്റെ ഉദ്ഘാടനം സുരക്ഷിതത്വ ദിനത്തില്‍ കളമശേരി പ്രൊഡക്ടിവിറ്റി ഹൗസില്‍ കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സിലിന്റെ ചെയര്‍മാന്‍ ഡോ.ജോര്‍ജ് സ്ലീബ് പതാക ഉയര്‍ത്തി നിര്‍വഹിച്ചു. കെ.എസ്.പി.സി യുടെ ഹെല്‍ത്ത് സേഫ്റ്റി ആന്‍ഡ് എന്‍വയോണ്‍മെന്റ് കണ്‍വീനര്‍ സി.കെ കൃഷ്ണന്‍ സുരക്ഷിതത്വ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ സെക്രട്ടറി എ.ആര്‍ സതീഷ്, മുന്‍ ചെയര്‍മാന്‍ കെ.വി രാമചന്ദ്രന്‍, ജോയിന്റ് ഡയറക്ടര്‍ കെ.എം ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
