പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് & ഡേറ്റാ എന്‍ട്രി എന്നീ കോഴ്‌സുകളിലേക്കും കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് (മൂന്ന് മാസം) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ്, നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ലിനക്‌സ് എന്നീ അഡ്വാന്‍സ്ഡ് കോഴ്‌സുകളിലേയ്ക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് ആറ്. കൂടുതല്‍ വിവരം കെല്‍ട്രോണ്‍ നോളെഡ്ജ് സെന്റര്‍, ഗവ. ഐ.ടി.ഐ, ചെന്നീര്‍ക്കര, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 8606139232/8075759481.
