ഇസ്രായേൽ സൈനികരുടെ തടവറയിലകപ്പെടുന്ന ഒരു അറബി കുടുംബത്തിന്റെ ജീവിതം ചിത്രീകരിക്കുന്ന എറാൻ കൊളിരിൻ സംവിധാനം ചെയ്ത ഇസ്രായേലി ചിത്രം ലെറ്റ് ഇറ്റ് ബി മോർണിംഗിന്റെ ആദ്യ പ്രദർശനം  ഉൾപ്പെടെ തിങ്കളാഴ്ച മത്സരവിഭാഗത്തിൽ എട്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഈ വിഭാഗത്തിലെ മറ്റൊരു ചിത്രമായ ദിന അമീറിന്റെ യു റിസെമ്പിൽ മി എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനവും തിങ്കളാഴ്ചയാണ്. പാരിസിലെ ഉൾഗ്രാമത്തിൽ ജീവിക്കുന്ന രണ്ട് സഹോദരിമാരുടെ കഥ പറയുന്ന ഈ ചിത്രം ഏരീസ് പ്ളക്സിൽ രാത്രി 8.45 നാണ് പ്രദർശിപ്പിക്കുക.

വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കൽ , നതാലി അൽവാരെസ് മെസെൻ സംവിധാനം ചെയ്ത സ്വീഡിഷ് ചിത്രം ക്ലാര സോള, കാമില അൻഡിനിയുടെ യുനി,റഷ്യൻ ചിത്രം ക്യാപ്റ്റൻ വോൾകൊനോഗോവ്
എസ്കേപ്പ്ഡ് ,ക്രോയേഷ്യൻ ചിത്രം മുറിന, കമീലിയ കംസ് ഔട്ട് റ്റുനൈറ്റ് എന്നീ ചിത്രങ്ങളുടെ രണ്ടാം പ്രദർശനവും തിങ്കളാഴ്ചയാണ്.