വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ‘ലൈബ്രറികൾക്ക് പുസ്തക വിതരണം’ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. പുസ്തകം ആവശ്യപ്പെട്ട 12 ലൈബ്രറികൾക്കുമായി ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് നൽകിയത്. ഫർണിച്ചർ ഇനത്തിൽ 1,96,000 രൂപയും ചെലവഴിച്ചു.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, ബ്ലോക്ക് പരിധിയിലെ 127 അങ്കണവാടികൾക്കായി വാങ്ങിയ തെർമൽ സ്കാനർ, സാനിറ്റൈസർ എന്നിവ അങ്കണവാടി പ്രവർത്തകർക്കും കൈമാറി.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ സാജിത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജി വിൻസൻ്റ് സ്വാഗതവും മെമ്പർ അഗസ്റ്റിൻ മണ്ടോത്ത് നന്ദിയും പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുബോധ ഷാജി, ഇ.കെ ജയൻ, ബ്ലോക്ക് മെമ്പർമാരായ പി.എൻ തങ്കരാജ്, സുജ വിനോദ്, ഇ.പി ഷിബു, ശാന്തിനി പ്രസാദ്, ഷെന്നി ഫ്രാൻസീസ്, ട്രീസ്സ ക്ലീറ്റസ് എന്നിവർ പങ്കെടുത്തു.