സോഫ്ട്‌വെയർ അപ്‌ഡേഷന്റെ ഭാഗമായി കേരളസംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെയും നോമിനിയുടെയും ആധാർ കാർഡിന്റെ പകർപ്പ് ഏപ്രിൽ ഒന്നാം തിയതി മുതൽ ഓഫീസിൽ ഹാജരാക്കണമെന്ന് തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. അംഗത്തിന്റെ പേര്, വിലാസം, ഫോൺ നമ്പർ, നോമിനിയുടെ പേര്, നോമിനിയുടെ വിലാസം തുടങ്ങിയ വിവരങ്ങൾ കൃത്യമായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2325582, 8330010855