ജില്ലാ പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുമായി തയാറാക്കിയ ഡോക്യുമെന്ററി സി ഡി രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ അരങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എക്ക് നൽകി പ്രകാശനം ചെയ്തു. എക്‌സിബിഷന്റെ ഭാഗമായി ഒരുക്കിയ ഉരുവിന്റെ ഉദ്ഘാടവും മന്ത്രി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, വി കെ സുരേഷ് ബാബു, അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ എൻ സതീഷ് കുമാർ, മുൻ സെക്രട്ടറി വി ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.