സുല്‍ത്താന്‍ ബത്തേരി: നഗരസഭയും ജില്ലാ മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ബീനാച്ചി സ്‌കൂള്‍ പൗള്‍ട്രി ക്ലബ്ബിലെ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍ സാബു വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് അഞ്ചു മുട്ടക്കോഴികളെയും തീറ്റയും മരുന്നുമാണ് വിതരണം ചെയ്തത്. വെറ്ററിനറി ഡോ. ജയേഷ്, സ്‌കൂള്‍ പ്രധാനാദ്ധ്യാപിക ബി. ബീന എന്നിവര്‍ സംസാരിച്ചു.
