അടുത്ത മാസം നടക്കുന്ന പട്ടയമേളയോട് അനുബന്ധിച്ച് ജില്ലാ ഭൂമി പതിവ് കമ്മിറ്റി യോ​ഗം കളക്ടറേറ്റിലെ സ്പാർക്ക് ഹാളിൽ ചേർന്നു. ജില്ലാ കളക്ടർ ജാഫർ മാലിക് അധ്യക്ഷനായ ചടങ്ങിൽ ടി.ജെ വിനോദ് എംഎൽഎ സന്നിഹിതനായി.

പട്ടയ വിതരണവുമായി ബന്ധപ്പെട്ട് കമ്മിറ്റിക്ക് മുമ്പാക സമർപ്പിച്ച 9 അപേക്ഷകളിൽ എട്ടെണ്ണവും തീർപ്പാക്കി. താലൂക്കുകളിലെ പ്രശ്നബാധിത പട്ടയങ്ങളുടെ മുഴുവൻ ലിസ്റ്റും തയ്യാറാക്കണമെന്ന് കളക്ടർ നിർദേശിച്ചു.

ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് പട്ടയങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. തയ്യാറായ പട്ടയങ്ങൾ മെയ് 7ന് ഉടമകൾക്ക് കൈമാറും. യോ​ഗത്തിൽ വിവിധ താലൂക്കുകളിലെ തഹസിൽദാർമാർ, വാർഡ് കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.