കഴക്കൂട്ടം ഗവണ്‍മെന്റ് വനിത ഐ. ടി. ഐ യില്‍ നിന്നും 2017 മുതല്‍ അഡ്മിഷന്‍ നേടിയവര്‍ക്കും കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുള്ള ട്രെയിനികള്‍ക്കും കോഷന്‍/ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ട്രെയിനികള്‍ ഐ. ടി. ഐയില്‍ ലഭ്യമായ നിശ്ചിത അപേക്ഷാഫോം പൂരിപ്പിച്ച് ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് സഹിതം മെയ് 31നകം സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
