ഇടുക്കി ജില്ലയിലെ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പെണ്‍കുട്ടികള്‍ക്കായുള്ള കരിമണ്ണൂര്‍ സര്‍ക്കാര്‍ പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും, ആണ്‍കുട്ടികള്‍ക്കായുള്ള കൂവപ്പള്ളി സര്‍ക്കാര്‍ പ്രീ-മെട്രിക്ഹോസ്റ്റലിലേക്കും 2022-23 അദ്ധ്യായന വര്‍ഷം 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി അധ്യാപകരുടെ അപേക്ഷകള്‍ ക്ഷണിച്ചു.

ഹൈസ്‌ക്കൂള്‍ വിഭാഗത്തിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സയന്‍സ് ( നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്) സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദവും ബി.എഡുമുള്ളവര്‍ക്കും, യു.പി വിഭാഗത്തില്‍ ബിരുദവും ബി.എഡ്/റ്റി.റ്റി.സി ഉള്ളവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യാഗാര്‍ത്ഥികള്‍ മെയ് 23 ന് മുന്‍പായി ഇളംദേശം ബ്ലോക്ക് പട്ടിക ജാതിവികസന ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കുക. ഫോണ്‍: 8547630077.