ഉത്പന്ന വൈവിധ്യത്താലും ആകര്‍ഷണീയതയാലും സന്ദര്‍ശക പ്രശംസ പിടിച്ചുപറ്റുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കുടുംബശ്രീ സ്റ്റാളുകള്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിലാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള നടക്കുന്നത്.
കുടുംബശ്രീ ഉത്പന്ന വിപണന സ്റ്റാളുകളും തീം സ്റ്റാളും കഫെ ഫുഡ് കോര്‍ട്ടും വൈവിധ്യങ്ങളാല്‍ മേളയുടെ മാറ്റു കൂട്ടുന്നു. ജില്ലയിലെ വിവിധ യുണിറ്റുകളില്‍ നിന്നായി 30 ലധികം സ്വയം തൊഴില്‍, കാര്‍ഷിക സംരംഭകര്‍ ആണ് കുടുംബശ്രീ സ്റ്റാളില്‍ വിപണനം നടത്തുന്നത്.
മഞ്ഞള്‍പ്പൊടി, മുളകുപൊടി (കാശ്മീരി പിരിയന്‍), മല്ലിപ്പൊടി മുതലായ കറി പൗഡറുകള്‍, ഉലുവ പൊടി ജീരകപ്പൊടി, കുരുമുളകുപൊടി, സാമ്പാര്‍ മസാല മുതലായ മസാല പൊടികള്‍, റവ റോസ്റ്റ്, പുട്ടുപൊടി, ഗോതമ്പ് പുട്ടുപൊടി, ചെമ്പ പുട്ടുപൊടി, കടലമാവ്, ചക്ക അവലോസ് പൊടി, ചക്ക മുറുക്ക് ചക്കക്കുരു ചമ്മന്തി പൊടി, ചക്ക പപ്പടം, ചക്ക പുട്ടുപൊടി, മുതലായ ചക്കയുടെ വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, ചക്കിലാട്ടിയ വെളിച്ചെണ്ണ, അരിയുണ്ട, മുറുക്ക്, പക്കാവട, മിക്‌സ്ചര്‍ മുതലായ ബേക്കറി ഉല്‍പ്പന്നങ്ങള്‍, നാവില്‍ തേനൂറും മിഠായികള്‍… എന്നിങ്ങനെ അണിനിരക്കുകയാണ് വിഭവങ്ങള്‍.
അരിയുണ്ട, അവല്‍ വിളയിച്ചത്, ചക്ക ചിപ്‌സ്, വിവിധതരം ചോക്ലേറ്റുകള്‍, നിയോ വിറ്റഹെല്‍ത്ത് മിക്‌സ്, ഷുഗര്‍ ഫ്രീ ഹെല്‍ത്ത് മിക്‌സ്, റാഗി പൊടി, മുതലായ ന്യൂട്രിമിക്‌സ് ഉത്പന്നങ്ങള്‍ക്കും ഇവിടെ ആവശ്യക്കാരേറെ. ചിരട്ട തവി, പനം തവി, പനം ചട്ടുകം ചിരട്ട ബൗള്‍ പപ്പടം കുത്തി, തുടുപ്പ്, മത്ത്, അടപലക, തവ, പാന്‍, ചീനച്ചട്ടി, ദോശക്കല്ല്, അപ്പച്ചട്ടി, കത്തി, വെട്ടുകത്തി, തൂമ്പ, പിക്കാസ്, പേനാക്കത്തി, കൈക്കോടാലി, ചെടി തൂമ്പ, മണ്‍വെട്ടി മുതലായ ഇരുമ്പ് ഉല്‍പ്പന്നങ്ങളും യഥേഷ്ടം വിറ്റുപോകുന്നുണ്ട്. ചൗവ്വരി, പപ്പടം, ശര്‍ക്കര, പപ്പടം, ചന്ദനത്തിരി, ടോയ്ലറ്റ് ക്ലീനര്‍, ഫ്‌ലോര്‍ ക്ലീനര്‍, ഹാന്‍ഡ് വാഷ്, സ്റ്റാര്‍ച്ച്, ഫാബ്രിക് കണ്ടീഷണര്‍, സോപ്പുപൊടി, സോപ്, സാരി, ചുരിദാര്‍, നൈറ്റി, സ്‌കര്‍ട്ടുകള്‍, കൈത്തറി ഉത്പന്നങ്ങള്‍ മുതലായ തുണിത്തരങ്ങളുടെ വൈവിധ്യംതന്നെ ഇവിടെ ദര്‍ശിക്കാനാവുന്നു.
സ്‌കൂള്‍, കോളേജ് ബാഗുകള്‍, വിവിധതരം പഴ്‌സുകള്‍, കര്‍ട്ടന്‍, കുഷ്യനുകള്‍, കാര്‍പെറ്റ്, മുളകൊണ്ടുള്ള ബാഗ്, ടോംസ്, ലാമ്പ് ഷെയിഡ്, കട്ടിങ് ബോര്‍ഡ്, കീ ചെയിനുകള്‍ എന്നിങ്ങനെ മുളയുടെ വിവിധ ഉത്പന്നങ്ങള്‍, വാഴനാര് കൊണ്ടുള്ള ഫ്‌ലവര്‍ വെയ്‌സ്, മുള, ഈറ, ചിരട്ട മുതലായവ കൊണ്ടുള്ള ഷോക്കേസ് പീസുകള്‍, ഫ്‌ളവര്‍വെയ്‌സുകള്‍, ബാഗുകള്‍ എന്നിവ കൗതുകവും സൃഷ്ടിക്കുന്നുണ്ട്. വിവിധ തരം പൂച്ചെടികള്‍, പ്ലാന്റുകള്‍, വിത്തിനങ്ങള്‍, ജൈവ വളം, ബയോ ഫാര്‍മസി ഉത്പന്നങ്ങള്‍, മണ്ണിരകമ്പോസ്റ്റ്, ചകിരി ചോറ്, ചെടിച്ചട്ടികള്‍, കൈതച്ചക്ക, ഓമക്കായ, തേങ്ങ, ചേന, ഇഞ്ചി, വിവിധ തരം നാടന്‍ പച്ചക്കറികള്‍, ചക്കക്കുരു, ചക്ക, മുട്ട, പച്ച മുളക് എന്നിങ്ങനെ നൂറിലധികം ഉത്പന്നങ്ങള്‍ മിതമായ വിലയില്‍ കുടുംബശ്രീ സ്റ്റാളുകളില്‍ ലഭ്യമാക്കുന്നു. അതുകൊണ്ടുതന്നെ ഈ സ്‌റ്റോളുകള്‍ക്ക് മുന്നില്‍ ഏറെ തിരക്കും അനുഭവപ്പെടുന്നു. ഈമാസം 17 വരെയാണ് പ്രദര്‍ശനം.