പുകയില പരിസ്ഥിതിക്കും ഭീക്ഷണി എന്ന സന്ദേശവുമായി ജില്ലയില്‍ ഇന്ന് (മെയ് 31) ലോക പുകയില രഹിത ദിനാചരണം നടത്തും. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ആവബോധം നല്‍കുന്നതിനുള്ള വിവിധ പരിപാടികള്‍ ദിനാചരണത്തിന്‍റെ ഭാഗമായി നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കോളേജുകളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളുമായി സഹകരിച്ച് സെമിനാറുകള്‍, പുകയില വിരുദ്ധ പ്രതിജ്ഞ, പൊതുജനങ്ങളെയും വിദ്യാര്‍ഥികളേയും പങ്കെടുപ്പിച്ച് വിവിധ മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.