കേന്ദ്ര സർക്കാർ മുതിർന്ന പൗർൻമാർക്ക് വേണ്ടി നടപ്പിലാക്കുന്ന പരാതി പരിഹാര സംവിധാനമായ നാഷണൽ ഹെൽപ് ലൈൻ ഫോർ സീനിയർ സിറ്റിസൺസ് എന്ന പദ്ധതിയിലേക്ക് 7 ടാബ്‌ലെറ്റ് കമ്പ്യൂട്ടർ വാങ്ങുന്നതിനായി അംഗീകൃത ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. താത്പര്യമുള്ളവർ ജൂൺ 18നു വൈകിട്ടു നാലിനു മുമ്പായി എൽഡർ ലൈൻ പൂജപ്പുര ഓഫീസിൽ നിന്നും ടെൻഡർ ഫോം വാങ്ങി ജൂൺ 25ന് ഉച്ചക്ക് 1.30 മുൻപ് ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം/പ്രൊജക്റ്റ് മാനേജർ, എൽഡർ ലൈൻ, 1 ഫ്‌ളോർ, വി.ടി.സി കെട്ടിടം, പൂജപ്പുര, തിരുവനന്തപുരം. ഫോൺ: 8714621970.