നെഹ്രു യുവ കേന്ദ്ര സംഘതൻ കേരള സോണിന്റെ സംസ്ഥാനതല രാജ്യാന്തര യോഗദിനാഘോഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. കേരള രാജ് ഭവനിൽ നടന്ന  യോഗാഭ്യാസത്തിൽ ഗവർണറും  പങ്കെടുത്തു.

സ്‌പോർട്‌സ് യുവജനക്ഷേമ ഡയറക്ടർ പ്രേം കൃഷ്ണൻ, നെഹ്രു യുവ കേന്ദ്ര സംഘതൻ സംസ്ഥാന ഡയറക്ടർ കെ കുഞ്ഞഹമ്മദ്, മേഖല ഡയറക്ടർ ജി ശ്രീധർ തുടങ്ങിയവരും പങ്കെടുത്തു.

നെഹ്രു യുവ കേന്ദ്ര സംഘതൻ ഗ്രാമ, ബ്ലോക്ക്, ജില്ല തലങ്ങളിൽ  രാജ്യാന്തര യോഗ ദിനാഘോഷം സംഘടിപ്പിക്കുന്നുണ്ട്.