ദുഷ്‌കരമായ സാഹചര്യങ്ങളിലും വിവിധ ജീവിത പ്രതിസന്ധികളിലും ചൂഷണത്തിനു വിധേയരാകുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും താമസസൗകര്യം, പുനരധിവാസം, വൈദ്യസഹായം, നിയമസഹായം മുതലായവ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വനിതാശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് സ്വധാർ ഗൃഹ്. ദുഷ്‌കര സാഹചര്യങ്ങളും വിവിധ ജീവിത പ്രതിസന്ധികളും മൂലം മാനസികമായി തളർന്ന സ്ത്രീകൾക്ക് വൈകാരികപിന്തുണ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പദ്ധതി വഴിയൊരുക്കുന്നു.

എൻജിഒകൾ മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ തുക 60:40 എന്ന അനുപാതത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കുന്നു. സംസ്ഥാനത്ത് 4 ജില്ലകളിലായുള്ള 7 എൻജിഒകൾ മുഖേനയാണ് സ്വധാർ ഗൃഹ് നടപ്പാക്കുന്നത്. കേരള സോഷ്യൽ വെൽഫയർ ബോർഡിന്റെ മേൽനോട്ടത്തിലാണ് സ്ഥാപനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നത്.

ഗാർഹിക പീഡനം നേരിട്ടവർക്ക് പരമാവധി ഒരു വർഷം വരെ താമസ സൗകര്യം ലഭിക്കും. മറ്റു വിഭാഗത്തിൽപ്പെട്ടവർക്ക് പരമാവധി 3 വർഷം വരെ താമസസൗകര്യം. 55 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് പരമാവധി 5 വർഷം വരെ താമസസൗകര്യം ലഭിക്കുന്നു.അതിനുശേഷം അവരെ വൃദ്ധസദനങ്ങളിൽ പാർപ്പിക്കും. 18 വയസ്സുവരെയുള്ള പെൺമക്കൾ, 8 വയസ്സുവരെയുള്ള ആൺകുട്ടികൾ എന്നിവർക്കും ഗുണഭോക്താക്കൾക്കൊപ്പം താമസിക്കാം.

സേവനങ്ങൾ:

ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് താൽക്കാലിക താമസസൗകര്യം, ഭക്ഷണം, വൈദ്യസഹായം എന്നിവ നൽകുന്നു. കൂടാതെ തൊഴിൽ പരിശീലനങ്ങൾ നൽകി പുനരധിവസിപ്പിക്കുകയും കൗൺസിലിംഗ് നൽകുകയും നിയമസഹായം നൽകുകയും ചെയ്യുന്നു.

ഗുണഭോക്താക്കൾ:

* ഉപേക്ഷിക്കപ്പെട്ടതോ സാമൂഹികമായും സാമ്പത്തികമായും പിന്തുണയില്ലാത്തവരോ ആയ ആളുകൾ

* പ്രകൃതിദുരന്തങ്ങളിൽപ്പെട്ട് വീട് നഷ്ടപ്പെട്ടവർ

* ജയിൽമോചിതരായ സ്ത്രീകൾ