കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ്സ് ഡവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കടുത്തുരുത്തി (04829264177, 8547005049), കട്ടപ്പന (04868250160, 8547005053), കാഞ്ഞിരപ്പള്ളി (04828206480, 8547005075), കോന്നി (046822382280, 8547005074), മല്ലപ്പള്ളി (04692681426 8547005033), മറയൂർ (04865253010, 8547005072), നെടുംകണ്ടം (04868234472,8547005067), പയ്യപ്പാടി (പുതുപ്പള്ളി 0481-2351228, 8547005040), പീരുമേട് (04869232373, 8547005041), തൊടുപുഴ (04862257447, 8547005047),പുത്തൻവേലിക്കര (04842487790, 8547005269), അയിരൂർ (04735296833, 8547055105,8921379224), കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734224076, 8547005045), ധനുവച്ചപുരം (04712234374, 2234373, 8547005065),  കുണ്ടറ (0474258086, 8547005066), മാവേലിക്കര (04792304494/2341020, 8547005046), കാർത്തികപ്പള്ളി (04792485370/2485852,8547005017) കലഞ്ഞൂർ (04734272320,8547005024), പെരിശ്ശേരി (04792456499,8547005006), കണ്ണൂർ സർവകലാശാലയുമായി അഭിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (04602206050,8547005048), ചീമേനി (04672257541, 8547005052), കൂത്തുപറമ്പ് (04902362123, 8547005051), പയ്യന്നൂർ (04972877600, 8547005059), മഞ്ചേശ്വരം (04998215615,8547005058), മാനന്തവാടി (04935245484, 8547005060), നീലേശ്വരം (04672240911, 8547005068) ഇരിട്ടി(04902423044, 8547003404) എന്നീ  അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2022-23 അധ്യയന വർഷത്തിൽ ഡിഗ്രി കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവകലാശാലയിൽ ബിരുദാനന്തരബിരുദ കോഴ്‌സുകൾക്കും  അപേക്ഷിക്കാം. കോളജുകൾക്ക് നേരിട്ട് അഡ്മിഷൻ  നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ  ആണ് പ്രവേശനം. അപേക്ഷ www.ihrdadmissions.org യിൽ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷയുടെ പകർപ്പ്, നിർദ്ദിഷ്ട അനുബന്ധങ്ങൾ, രജിസ്‌ട്രേഷൻ ഫീസ്  ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. ബിരുദ കോഴ്‌സുകൾക്ക് 750 രൂപ (എസ്.സി, എസ്.ടി 250 രൂപ), ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് 1000 രൂപ (എസ്.സി, എസ്.ടി 350 രൂപ) ആണ് രജിസ്‌ട്രേഷൻ ഫീസ്. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.