രാമനാട്ടുകര മേൽപ്പാലത്തിന്റെ പ്രവൃത്തി 2023 ഏപ്രിൽ മാസത്തിനുള്ളിൽ  പൂർത്തിയാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയപാത നിർമ്മാണ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി  കോഴിക്കോട് ജില്ലയിൽ നടത്തിയ പരിശോധനയ്ക്കിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

 

രാമനാട്ടുകര – വെങ്ങളം ബൈപ്പാസിന്റെ പ്രവൃത്തി  2024 നകം പൂർത്തീകരിക്കും.കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതാ വികസനം 2025 ഓടെ പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

അഴിയൂർ- വെങ്ങളം ബൈപാസ് പ്രവൃത്തി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. മാഹി ബൈപാസ് പ്രവൃത്തി 87.4 ശതമാനവും മൂരാട് പാലോളി പാലത്തിൻ്റെ പ്രവൃത്തി 65 ശതമാനവും പൂർത്തിയായതായും മന്ത്രി അറിയിച്ചു.

 

പന്തീരാങ്കാവ്, മൂരാട്, നന്തി എന്നിടങ്ങളിലും മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി പരിശോധിച്ചു. ജില്ലാ കലക്ടർ ഡോ എൻ. തേജ് ലോഹിത് റെഡ്ഢി, ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ ബി എൽ മീണ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.