വെളളത്തിന്റെ ഓളപ്പരപ്പിൽ കയാക്കർമാർ വിസ്മയം തീർക്കുമ്പോൾ നെഞ്ചിടിപ്പോടെ സസൂക്ഷ്മം വീക്ഷിക്കുകയാണ് പുലിക്കയം സ്വദേശിനി ഭവാനിയും കൊച്ചുമക്കളും. കയാക്കിങ് മത്സരത്തെ പറ്റി വ്യക്തമായ ബോധ്യമില്ലെങ്കിലും കയാക്കർമാരുടെ ഓരോ ചലനവും ഇവരെ ആവേശം കൊള്ളിക്കുന്നു.
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിൽ നിരവധി പേരാണ് മത്സരം കാണാൻ പുലിക്കയത്ത് എത്തിച്ചേർന്നത്. കൊച്ചു കുട്ടികൾ മുതൽ പ്രായമായ എല്ലാവരിലും മത്സരത്തിന്റെ ആവേശം നിറഞ്ഞു നിന്നു. കരഘോഷങ്ങളും ആർപ്പുവിളികളും മത്സരാർത്ഥികൾക്ക് ഊർജമായി.
<span;>അവധി ദിനമായതിനാൽ തദ്ദേശിയർക്ക് പുറമെ വിനോദ സഞ്ചാരികളുൾപ്പെടെയുള്ളവർ കുടുംബ സമേതമാണ് എത്തിച്ചേർന്നത്. കേട്ടറിഞ്ഞ് മാത്രം പരിചയമുള്ള കയാക്കിങ് എന്താണെന്ന് കണ്ടറിയാനാണ് ഇവിടേക്ക് വന്നതെന്ന് മൂടാടി സ്വദേശി വിഷ്ണു പറയുന്നു. കയാക്കിങ് മത്സരത്തിന് പൂർണ്ണ പിന്തുണയേകി തദ്ദേശീയരുമൊപ്പമുണ്ട്.