മൂന്നു ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ
എറണാകുളത്തെ 46 കി.മീ കടല്‍ത്തീരം മാലിന്യമുക്തമാകും

കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി പ്രകാരം ജില്ലയില്‍ 46 കിലോ മീറ്റര്‍ കടല്‍ത്തീരം മാലിന്യമുക്തമാകും. കുഴുപ്പിള്ളി ബീച്ചില്‍ സംഘടിപ്പിച്ച കടലോര നടത്തത്തോടെ ജില്ലാതല ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കമായി.

മൂന്ന് ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ എറണാകുളം ജില്ലയിലെ എല്ലാ തീരങ്ങളും മാലിന്യമുക്തമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, കുടുംബശ്രീ, മത്സ്യത്തൊഴിലാളികള്‍, ബോട്ട് ഉടമകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വിവിധ ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെ കടലും, തീരവും പ്ലാസ്റ്റിക് മുക്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

തീരദേശ മണ്ഡലങ്ങളായ വൈപ്പിന്‍, കൊച്ചി മണ്ഡലങ്ങളിലാണു പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ ആകെ 46 കിലോമീറ്റര്‍ കടല്‍ത്തീരം മാലിന്യമുക്തമാകും. കൊച്ചി നിയോജകമണ്ഡലത്തില്‍ 21 കിലോമീറ്ററും വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ 25 കിലോമീറ്ററും കടല്‍ത്തീരമാണുള്ളത്.

പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ ബോധവല്‍ക്കരണ ക്യാമ്പുകളാണ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് കടലോര നടത്തം സംഘടിപ്പിച്ചത്. ‘കടലിനെ അറിയാം, കടല്‍ക്കാറ്റ് ഏല്‍ക്കാം, കടല്‍ തീരമണയാം’ എന്ന മുദ്രാവാക്യത്തോടുകൂടി പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് കടലോര നടത്തം സംഘടിപ്പിച്ചത്.

ജനപ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളും ഫിഷറീസ് ഉദ്യോഗസ്ഥരുമുള്‍പ്പെടെ വീടുകളിലെത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. പദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു. ആഗസ്റ്റ് 19ന് രാവിലെ 10.30നു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന മത്സരം ഓച്ചന്തുരുത്ത് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിക്കും. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഴുകുതിരി നടത്തം, ബോധവല്‍ക്കരണ ക്ലാസുകള്‍, പ്ലക്കാര്‍ഡ് ജാഥ തുടങ്ങിയവയും സംഘടിപ്പിക്കും.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കംകുറിച്ചുകൊണ്ട് സെപ്റ്റംബര്‍ 18ന് സംസ്ഥാന വ്യാപകമായി ജനകീയ പങ്കാളിത്തത്തോടെ കടലും തീരവും പ്ലാസ്റ്റിക് നീക്കി വൃത്തിയാക്കാനാണു സര്‍ക്കാര്‍ തീരുമാനം. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്യും. ഓരോ കിലോമീറ്ററിനും 25 സന്നദ്ധപ്രവര്‍ത്തകര്‍ വീതം ഉള്‍പ്പെടുന്ന 600 ആക്ഷന്‍ ഗ്രൂപ്പുകളെ സജ്ജമാക്കും. ആക്ഷന്‍ കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് സംഭരണത്തിനും ശാസ്ത്രീയമായ സംസ്‌ക്കരണത്തിനും സംവിധാനമൊരുക്കും. ഓരോ ആക്ഷന്‍ കേന്ദ്രങ്ങളിലും ജനപ്രതിനിധികളേയോ പൗര പ്രമുഖരേയോ ഉള്‍പ്പെടുത്തി ഉദ്ഘാടനം സംഘടിപ്പിച്ച് പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനം ആരംഭിക്കും.

2018 മുതല്‍ നീണ്ടകര ഹാര്‍ബര്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കിവരുന്ന ശുചിത്വസാഗരം പദ്ധതി മറ്റ് ഹാര്‍ബറുകളിലേക്കും വ്യാപിപ്പിക്കുന്നതിനും ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയുടെ തുടര്‍ ക്യാമ്പയിനും ലക്ഷ്യമാക്കിയാണു പദ്ധതിയുടെ മൂന്നാം ഘട്ടം