തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സംസ്ഥാനത്ത് പതിനായിരം കൃഷിക്കൂട്ടങ്ങള്‍ തുടങ്ങുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. അയല്‍ക്കൂട്ടം മാതൃകയില്‍ പ്രാദേശിക കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ച് വിള അടിസ്ഥാനപ്പെടുത്തിയും വിളയിടം അടിസ്ഥാനപ്പെടുത്തിയും മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കും. ജലസേചനവും കൃഷിയും അടിസ്ഥാനപ്പെടുത്തിയും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി കര്‍ഷകര്‍ക്ക് നല്‍കും. ഇതനുസരിച്ച് കര്‍ഷകര്‍ക്ക് കൃഷി ആസൂത്രണം ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ ജവഹര്‍ ബാലഭവനില്‍ കോര്‍പറേഷന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ചടങ്ങില്‍ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പി ബാലചന്ദ്രന്‍ എം എല്‍ എ വിതരണം ചെയ്തു. എ ജെ യേശുദാസ് (സമ്മിശ്ര കര്‍ഷകന്‍),
പോള്‍ (നെല്‍കര്‍ഷകന്‍), യു എ സുബ്രഹ്‌മണ്യന്‍ (കേര കര്‍ഷകന്‍), കെ പി സ്റ്റെല്ല (മട്ടുപ്പാവ് കൃഷി), പി കെ അശോകന്‍ (വാഴ കര്‍ഷകന്‍), രവി (പട്ടികജാതി കര്‍ഷകന്‍), ഇന്ദിര (കര്‍ഷക തൊഴിലാളി), കെ സി മീനാക്ഷി (വനിത കര്‍ഷക), സെബാസ്റ്റ്യന്‍ ഡേവി (സംയോജിത കൃഷി), ബാബു (പച്ചക്കറി കര്‍ഷകന്‍), കെ പി ധനേഷ് (യുവകര്‍ഷകന്‍), ഭാഗ്യ എം ഹരിദാസ് (വിദ്യാര്‍ത്ഥി കര്‍ഷക), ഷൈജി ജോസ് (ജൈവ കര്‍ഷക), അനിത സുനില്‍ (ക്ഷീര കര്‍ഷക), എം വി ചാക്കപ്പന്‍ (മുതിര്‍ന്ന കര്‍ഷകന്‍) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

ടി ജി ദേവസ്യ രചിച്ച നെല്‍ച്ചെടിയും നെല്ലും എന്ന പുസ്തകം ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ പ്രകാശനം ചെയ്തു. മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ കെ സിനിയ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷാജന്‍, മരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ബാബു, നികുതി അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാറാമ്മ റോബ്‌സണ്‍, വിദ്യാഭ്യാസ കായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ എ ഗോപകുമാര്‍, കൃഷി വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ കെ രാമനാഥന്‍, കോര്‍പറേഷന്‍ സെക്രട്ടറി ആര്‍ രാഹേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആര്‍ ഷേര്‍ളി നന്ദിയും പറഞ്ഞു.