രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ മികച്ച ദീര്‍ഘഡോക്യൂമെന്ററിക്കും ,ഹ്രസ്വ ചിത്രത്തിനും രണ്ടു ലക്ഷം രൂപാ വീതം നൽകും.മികച്ച ഷോർട്ട് ഡോക്കുമെന്ററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരമായി നൽകുന്നത് .ആറ് വിഭാഗങ്ങളിലായി ഒൻപതു പുരസ്‌കാരങ്ങളാണ് മത്സര വിജയികൾക്ക് നൽകുക.
രണ്ടാമത്തെ മികച്ച ദീര്‍ഘ ഡോക്യൂമെന്ററിക്കും മികച്ച ഹ്രസ്വ ചിത്രത്തിനും ലക്ഷം രൂപയാണ് സമ്മാനം.രണ്ടാമത്തെ മികച്ച ഷോർട്ട് ഡോക്യൂമെന്ററിക്കും മികച്ച ക്യാമ്പസ് ചിത്രത്തിനും 50000 രൂപയാണ് നൽകുക.മത്സര വിഭാഗത്തിലെ മികച്ച ദീര്‍ഘ ഡോക്യൂമെന്ററിയുടെ ചിത്ര സംയോജകന് പങ്കജ് റിഷികുമാറിന്റെ പേരിലുള്ള 20000 രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും.രണ്ടു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമാണ് മേളയിൽ ആജീവനാനന്ത പുരസ്‌കാരമായി നൽകുന്നത്.