സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന ട്രാൻസ്ജെൻഡർ ക്ഷേമ പദ്ധതികളുടെ ഭാഗമായി 2022 ഒക്ടോബർ 15, 16 തീയതികളിൽ അയ്യൻകാളി ഹാളിലും, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും വച്ച് നടത്തപ്പെടുന്ന ട്രാൻസ്‌ജെൻഡർ കലോൽസവത്തിന്റെ സ്റ്റേജ് ക്രമീകരണങ്ങൾ നടത്തുന്നതിനായി ജി.എസ്.ടി രജിസ്‌ട്രേഷൻ ഉള്ളതും, ഇവന്റ് മേഖലയിൽ മുൻപരിചയമുള്ളതുമായ മാനേജ്‌മെന്റ് സ്ഥാപനങ്ങൾ/ഏജൻസികൾ എന്നിവയിൽനിന്നും ടെണ്ടർ ക്ഷണിച്ചുകൊള്ളുന്നു. വിശദമായ എസ്റ്റിമേറ്റ്, കഴിഞ്ഞ 3 വർഷങ്ങൾക്കുള്ളിൽ ഏറ്റെടുത്തിട്ടുള്ള ഇവന്റ് മാനേജ്‌മെന്റ് സംബന്ധിച്ച റിപ്പോർട്ട്, ഏതെങ്കിലും സർക്കാർ വകുപ്പിന് കീഴിൽ എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ/ഏജൻസികൾ ആണെങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഉൾപ്പെടെ സെപ്റ്റംബർ 30ന് വൈകുന്നേരം 3ന് മുൻപായി സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാം നില, വികാസ് ഭവൻ, പി എം ജി, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. ലഭിച്ച ടെണ്ടറുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോ ഡയറക്ടർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരാകുന്ന അപക്ഷകരുടെ സാന്നിധ്യത്തിൽ തുറക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : www.sjd.kerala.gov.in, 0471-2306040.