കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി ശീതകാല പച്ചക്കറി വിളകളായ കാബേജ്, കോളിഫ്ളവർ എന്നിവയുടെ തൈകൾ എലിക്കുളം കൃഷി ഭവൻ വഴി വിതരണം ചെയ്തു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി വിതരണോദ്ഘാടനം നിർവഹിച്ചു. ആദ്യ ഘട്ടത്തിൽ 2000 തൈകളാണ് വിതരണം ചെയ്തത്. സൗജന്യമായാണ് തൈകൾ നൽകിയത്. വികസന കാര്യസ്ഥിരം സമിതി അധ്യക്ഷ സൂര്യാ മോൾ ചടങ്ങിൽ അദ്ധ്യക്ഷയായിരുന്നു. അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ് പദ്ധതി വിശദീകരണം നടത്തി.
ഗ്രാമ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട്, കാർഷികവികസന സമിതിയംഗം ജൂബിച്ചൻ ആന്റണി ആനിത്തോട്ടം, പനമറ്റം ദേശീയ വായനശാല വനിതാവേദി കൺവീനർ ജിഷ മോൾ ടി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.