വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2022-23ലെ ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പിന് പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ള കുട്ടികള്‍ക്കും രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 300000 (മൂന്ന് ലക്ഷം) വരെയാണെങ്കിലും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. www.sainikwelfarekerala.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന മലയാളത്തിലുള്ള അപേക്ഷ ഫോറത്തില്‍ രണ്ട് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ 30ന് മുന്‍പായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0468 2 961 104.