സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ 19 കേസുകള്‍ തീര്‍പ്പാക്കി.

ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്‌ പരാതികൾ പരിഗണിച്ചു. 90 പരാതികളാണ് ലഭിച്ചത്. 71 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.

 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ രക്ഷിതാക്കളെയും ഉൾപ്പെടുത്തികൊണ്ടുള്ള ബോധവത്‌കരണവും കർശന പരിശോധനയും നടപടികളും എടുക്കണം. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത് സംബന്ധിച്ച് നിർദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. മാലിന്യ വിഷയുമായി ബന്ധപ്പെട്ടു നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിഷയങ്ങളിൽ ജനങ്ങളിൽ സാമൂഹിക ഉത്തരവാദിത്തം വളർത്തുക എന്നതാണ് ശാശ്വതമായ പരിഹാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.