ജലവിതരണം മുടങ്ങും
സംസ്ഥാന ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയിൽ നിന്നുള്ള പ്രധാന ജല വിതരണ കുഴലിൽ അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാൽ ഒക്ടോബർ 3,4 ദിവസങ്ങളിൽ ബേപ്പൂർ, ചെറുവണ്ണൂർ, കടലുണ്ടി എന്നീ ജലസംഭരണിയിൽ നിന്നുള്ള ജലവിതരണം പൂർണ്ണമായി മുടങ്ങുമെന്ന് പെരുവണ്ണാമൂഴി ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
പരസ്യ ലേലം
മലാപ്പറമ്പിൽ പ്രവർത്തിക്കുന്ന ഗവ.വനിതാ പോളിടെക്നിക് കോളേജിലെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര നന്നാക്കിയതിന്റെ ഭാഗമായി പഴകിയ കഴുക്കോൽ, പട്ടിക എന്നിവ ഒക്ടോബർ 13 ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്ത് വിൽപന നടത്തുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 13 ന് രാവിലെ 10.30 മണി വരെ ഓഫീസിൽ സമർപ്പിക്കാം.