തോണൂർക്കരയിലെ നവീകരിച്ച വെറ്ററിനറി സബ്‌സെന്റർ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചേലക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് പതിനേഴിൽ നവീകരിച്ച കോരംകുളം എന്നിവയുടെ ഉത്ഘാടനം ദേവസ്വം – പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ – പാർലിമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു.

ആറ് ലക്ഷത്തോളം രൂപ ചിലവിൽ വെറ്റിനറി ആശുപത്രി ട്രസ് വർക്ക്, കോണി, ചുറ്റുമതിൽ, കട്ട വിരിക്കൽ എന്നിവ പൂർത്തിയാക്കിയാണ് വെറ്റിനറി സബ് സെൻറർ നവീകരിച്ചത്. തകർന്ന കോരംകുളം വിവിധ നിർമ്മാണ പ്രവർത്തികൾ വഴി 15 ലക്ഷത്തോളം രൂപ ചിലവിട്ടാണ് നവീകരിച്ചത്.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് ചടങ്ങിൽ അധ്യക്ഷനായി. യോഗത്തിൽ ജനപ്രതിനിധികളായ ജില്ലാപഞ്ചായത്തംഗം കെ ആർ മായ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജിത ബിനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെലീൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എല്ലിശ്ശേരി വിശ്വനാഥൻ, വാർഡ് ജനപ്രതിനിധി സുജാത അജയൻ, ജനപ്രതിനിധികളായ ജാനകി ടീച്ചർ, എൽസി ബേബി, ബീന മാത്യു, വി കെ ഗോപി, വെറ്റിനറി ഡോക്ടർ ബിനോദ് എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനീയർ ശ്രീതജ റിപ്പോർട്ട് അവതരിപ്പിച്ചു.