മത്സ്യബന്ധന വകുപ്പും അഞ്ചുതെങ് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ‘സുമുക്തി ‘ ലഹരി വിമുക്ത പ്രചാരണ പരിപാടിക്ക് തുടക്കമായി. വി. ശശി എം. എൽ. എ ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു അവബോധം നൽകുന്ന പദ്ധതിയാണ് സുമുക്തി.
വിവിധ സർക്കാർ വകുപ്പുകൾ, റെസിഡൻസ് അസോസിയേഷനുകൾ, ക്ലബ്ബുകൾ തുടങ്ങിയവയുടെ സഹകരണത്തോടെ വിവിധ ബോധവത്കരണ പരിപാടികൾ അനുബന്ധമായി നടക്കും. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും എക്സൈസ് വകുപ്പിന്റെ ബോധവത്കരണ ക്ലാസ്സും നടന്നു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ലൈജു വി യുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.