എംപ്ലോയ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് വേണ്ടിയുള്ള  മത്സര പരീക്ഷാ പരിശീലന പരിപാടിയിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക്  ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ അവരവർ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ 0471-2462654 എന്ന നമ്പറിലോ ബന്ധപ്പെടണം.