2022 ലെ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് സ്വീകാര്യമായ അപേക്ഷ സമർപ്പിച്ചവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി, സംവരണം, ഫീസ് ആനുകൂല്യം എന്നിവ ഉൾപ്പെടുത്തിയുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം ആധികാരിക രേഖകൾ എൽ.ബി.എസ് ഡയറക്ടർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. റാങ്ക് ലിസ്റ്റ് സംബന്ധിച്ചുള്ള പരാതികൾ ഒക്‌ടോബർ 21ന് വൈകിട്ട് അഞ്ചിനു മുമ്പ് allotment.lbs@kerala.gov.in എന്ന മെയിലിൽ സമർപ്പിക്കണം. പരാതി പരിഹരിച്ചുകൊണ്ടുള്ള അന്തിമ റാങ്ക് ലിസ്റ്റ് ഒക്‌ടോബർ 22 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.